ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തുറക്കാന്‍ അനുമതിവേണം
കോഴിക്കോട്: ഹോം അപ്ലയന്‍സസ്, ഫ്രീസര്‍ എന്നീ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഡീലേര്‍സ് അസോസിയേഷന്‍ ഓഫ് ടി വി & അപ്ലയന്‍സസ് (ഡാറ്റ) കേരള കോഴികോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇലട്‌ക്രോണിക് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളുടെയും റഫ്രിജറേഷന്‍ ഉല്‍പ്പന്നങ്ങളുടെയും റിപ്പയറിംഗ് ലോക്ഡൗണ്‍ കാരണം നടക്കുന്നില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കൊപ്പം ഭക്ഷ്യോത്പന്ന നിര്‍മാണ മേഖലയിലും ഇതുകാരണം വിഷമങ്ങള്‍ നേരിടുകയാണ്. അതിനാല്‍ അഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ഇത്തരം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഡാറ്റ കേരള കോഴികോട് ജില്ലാ പ്രസിഡന്റ് തോമസ് ചെല്ലന്തറയില്‍, സെക്രട്ടറി പ്രശാന്ത് .ഇ എന്നിവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.