വിപണി ഇന്ന് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ കരുതലെടുത്തായിരുന്നു നിക്ഷേപകരുടെ ഇടപെടല്‍.
സെന്‍സെക്സില്‍ 525 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവില്‍ 29.41 പോയന്റ് നേട്ടത്തില്‍ 60,077.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.90 പോയന്റ് ഉയര്‍ന്ന് 17,855.10 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 60,412 എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു.
മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോപ്, ഒഎന്‍ജിസി, എംആന്‍ഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഡിവിസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
ഓട്ടോ, റിയല്‍റ്റി സൂചികകള്‍ 2.5-3 ശതമാനം നേട്ടമുണ്ടാക്കി. ഐടി 3 ശതമാനത്തോളം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.