'ക്യുപികോണ്‍' 2024ന് കോഴിക്കോട്ട് തുടക്കമായി
 


കോഴിക്കോട്: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ കേരള   (ക്യുപിഎംപിഎ) ഗോള്‍ഡന്‍ ജൂബിലി ആഘോഷം സുവര്‍ണ്ണ സംഗമം 'ക്യൂപികോണ്‍ 2024'ന് കോഴിക്കോട് ഐഎംഎ ഹാളില്‍ തുടക്കമായി.  ക്യുപിഎംപിഎ കേരള പ്രസിഡന്റ് ഡോ. അബ്ദുള്‍ വഹാബ് പതാകയുയര്‍ത്തി. തുടര്‍ന്ന് 'ഭാരതീയ ന്യായ സംഹിതയില്‍ ഡോക്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്' എന്ന വിഷയത്തില്‍ ഡോ. അബ്രഹാം മാമ്മന്‍ പ്രഭാഷണം നടത്തി

സയന്റിഫിക് സിഎംഇ എം.പി. അബ്ദുള്‍സമദ് സമദാനി  എം.പി ഉദ്ഘാടനം ചെയ്തു. വൈദ്യ ശാസ്ത്ര രംഗത്തെ കോര്‍പ്പറേറ്റ് വത്ക്കരണത്തെ  നിയന്ത്രിക്കണമെന്നും ഡോക്ടര്‍മാര്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന  അതിക്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. അബ്ദുള്‍ വഹാബ് (  പ്രസിഡന്റ് - ക്യുപിഎംപിഎ - കേരള),  ഡോ. ഹംസ തയ്യില്‍ (ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ - ക്യൂപികോണ്‍), ഡോ. പി.പി.വേണുഗോപാല്‍ ( അക്കാഡമിക് കമ്മറ്റി ചെയര്‍) എന്നിവര്‍ സംസാരിച്ചു. ഡോ. റോയ് വിജയന്‍ (വൈസ് പ്രസിഡന്റ് ക്യുപിഎംപിഎ -കോഴിക്കോട്) മുഖ്യാതിഥിയെ പരിചയപ്പെടുത്തി. 
 
ഡോ. സഗീര്‍ ( സെക്രട്ടറി - ക്യുപിഎംപിഎ - കേരള), ഡോ. രാജു ബലറാം (പ്രസിഡന്റ് ഐഎം.എ - കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു. ഡോ. അനീസ് അലി (  പ്രസിഡന്റ് -ക്യുപിഎംപിഎ കോഴിക്കോട്) സ്വാഗതവും ഡോ. മോഹന്‍ സുന്ദരം ( ഓര്‍ഗനൈസിംഗ് സെക്രട്ടറി) നന്ദിയും പറഞ്ഞു.  ഡോ. പി.കെ. ശശിധരന്‍ ,  ഡോ. ഡെവിന്‍ പ്രഭാകര്‍, ഡോ. കൃഷ്്ണ മോഹന്‍, ഡോ, വാസുദേവ പണിക്കര്‍, ഡോ. ജോമി, വടശേരില്‍ ജോസ്, ഡോ. രാജ്മോഹന്‍   എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. 
 
വര്‍ത്തമാന കാലത്ത് ഡോക്ടര്‍മാര്‍ നേരിടുന്ന പ്രശ്്നങ്ങള്‍ എന്ന വിഷയത്തില്‍  നടന്ന ചര്‍ച്ചയില്‍ ഡോ. ശങ്കര്‍ മഹാദേവന്‍ മോഡറേറ്ററായിരുന്നു. ഡോ. അനീസ് അലി, എന്‍. സുഭാഷ് ബാബു, അഡ്വ. ശ്യാം പത്മന്‍, അനൂജ രാജേഷ്, ഡോ. പി. കൃഷ്ണ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള സമ്പൂര്‍ണ്ണ ശില്‍പ്പശാലയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.'ക്യൂപികോണ്‍ 2014' ഇന്ന്  സമാപിക്കും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media