കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തടക്കം നാല് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്തിന് സമീപം 17കാരിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു . പ്രണയം നടിച്ച് ആണ്‍സുഹൃത്തും കൂട്ടുകാരും ചേര്‍ന്നാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സായൂജ് (24) ഷിബു (32), രാഹുല്‍ (22), അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
ഈ മാസം മൂന്നിനായിരുന്നു സംഭവം. കോഴിക്കോട്ടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച പെണ്‍കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കായക്കൊടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ് പൊലീസ് പിടിയിലായത്.