'സോനം വാങ് ചുക്കിന് പാക് ബന്ധം', കലാപം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ലഡാക്ക് ഡിജിപി



ദില്ലി: പിന്നാക്ക സംവരണ പരിധി ഉയര്‍ത്തുന്നതടക്കം ഉപാധികള്‍ മുന്നോട്ട് വച്ച് ലഡാക്കില്‍ പ്രതിഷേധം തുടരുന്നതിനിടെ സോനം വാങ്ചുക്കിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങള്‍ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വാങ്ചുക്ക് തുരങ്കം വെച്ചു. വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസന്‍സ് റദ്ദാക്കിയത്.വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി. അതേസമയം, ലഡാക്കില്‍ പ്രതിഷേധിക്കുന്ന സംഘടനകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് സോനം വാങ് ചുക്കിനെ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ജോധ് പൂര്‍ ജയില്‍ പരിസരത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. ഐക്യദാര്‍ഡ്യമറിയിച്ച് ലഡാക്കില്‍ നിന്നടക്കം ആളുകള്‍ ജയില്‍ പരിസരത്തേക്ക് എത്തി തുടങ്ങി. സംസ്ഥാനപദവി, സ്വയം ഭരണാവകാശം എന്നീ രണ്ട് കാര്യങ്ങളില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്നാണ് ലഡാക്കില്‍ പ്രതിഷേധിക്കുന്നവരുടെ അടിയന്തര ആവശ്യം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media