പൂരത്തിനിടെ കോമരത്തെ ചവിട്ടിയ പോലീസ് ഒറിജിനലല്ല!, കോമരവും ഡ്യൂപ്ലിക്കേറ്റ്
 



കൊടുങ്ങല്ലൂര്‍: ഭരണിക്കിടെ ഭക്തനെ പോലീസ് മര്‍ദിക്കുന്നെന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ വ്യാജ വീഡിയോപ്രചാരണം പോലീസിന് തലവേദനയായി. ഷോര്‍ട്ട്ഫിലിം ചിത്രീകരണത്തിനിടയിലെ ദൃശ്യങ്ങളാണ് വ്യാപകമായി പങ്കുവെക്കുന്നത്. ശ്രീകുരുംബക്കാവിലെ അശ്വതിനാളിലെ തിരക്കിനിടയിലായിരുന്നു ഷൂട്ടിങ്. അശ്വതി കാവുതീണ്ടല്‍ ദിവസം ഉറഞ്ഞുതുള്ളിയ കോമരം പോലീസിനുനേരേ പാട്ടുപാടി അടുത്തപ്പോള്‍ പോലീസുകാരന്‍ ചവിട്ടിവീഴ്ത്തുന്ന രംഗമാണ്  കാണികളിലാരോ പകര്‍ത്തി പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകാലമായതിനാല്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഇത് പോലീസിനെതിരായ വലിയ പ്രചാരണമാക്കുകയാണെന്ന ആരോപണം. ഉയര്‍ന്നിട്ടുണ്ട്. കോഴിക്കല്ലുമൂടല്‍ദിവസം മുതല്‍ ഡോക്യുമെന്ററിസംഘം ശ്രീകുരുംബക്കാവിലും പരിസരങ്ങളിലും ഷൂട്ടിങ് നടത്തിയിരുന്നതായി പറയുന്നു. ഷൂട്ടിങ് സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അറിവുമില്ലെന്നും ഷൂട്ടിങ്ങിനായി ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇതേക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കില്‍ കേസെടുക്കുമെന്നും റൂറല്‍ പോലീസ് അറിയിച്ചു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media