ഇനി തമിഴകം ചിന്ന ദളപതി വാഴും
വിജയ് സത്യപ്രതിജ്ഞ ചെയ്തു
വിജയ് സത്യപ്രതിജ്ഞ ചെയ്തു
ഒഡീഷയ്ക്ക് മുകളില്‍ ആകാശത്ത് മിന്നിമറഞ്ഞ വാല്‍നക്ഷത്രത്തിന് സമാനമായ വസ്തുവിനെ ചുറ്റിപ്പറ്റി ഇന്റര്‍നെറ്റിലടക്കം പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. മെയ് എട്ടിന് വൈകിട്ടാണ് ആകാശത്ത് എന്തോ മിന്നിമറയുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവിശ്വസനീയമായ കാഴ്ചയായിരുന്നു ഇതെന്നാണ് ദ്യക്സാക്ഷികള്‍ പറയുന്നത്.മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ നിറഞ്ഞു. എല്ലാവര്‍ക്കും ഒരേയൊരു ചോദ്യം മാത്രമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എന്താണിത്? ഒഡിഷയില്‍ മാത്രമല്ല. നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ ബംഗ്ലാദേശിലെ കോക്സ് ബസാര്‍ വരെ ഈ കാഴ്ച്ച കാണാന്‍ സാധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കാണ് ഒടുവില്‍ വിരാമമായിരിക്കുന്നത്. മെയ് എട്ടിന് ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഐലന്‍ഡില്‍നിന്ന് അത്യാധുനിക അഗ്നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി എന്നാണ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരൊറ്റ മിസൈലിന് ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന എംഐആര്‍വി (Multiple Independently Targetable Re-entry Vehicle) ന്റെ പരീക്ഷണമാണ് നടന്നത്. പറക്കുന്നതിനിടയില്‍ പോര്‍മുനകള്‍ വേര്‍പെട്ട് വിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പല ലക്ഷ്യങ്ങളെയും ഒരേസമയം പ്രഹരിക്കും. ഇക്കാരണത്താല്‍ സുപ്രധാന പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിശാലമായ ഭാഗത്തുടനീളം സജ്ജമാക്കിയിരുന്ന ലക്ഷ്യങ്ങളെ ഉന്നമിട്ട് ഒന്നിലധികം പേലോഡുകളോടെയാണ് മിസൈല്‍ പരീക്ഷിച്ചത്. സാധാരണ മിസൈലുകള്‍ക്ക് ഒരൊറ്റ ലക്ഷ്യത്തിലേക്കുള്ള ഒരു പോര്‍മുന മാത്രമേ വഹിക്കാന്‍ കഴിയൂ. എന്നാല്‍ എംഐആര്‍വി പല ആയുധങ്ങളാണ് ഒന്നില്‍ സന്നിവേശിപ്പിച്ചിരുന്നത്്. ഈ മിസൈല്‍ തടയുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഒരു മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഒന്നിലധികം പോര്‍മുനകളെ ഒരേസമയം ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യേണ്ടി വരും.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ഇത് അവിശ്വസനീയമാംവിധം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതോടെ എംഐആര്‍വി ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.