ദില്ലി: വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജ്ജു. അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജ്ജു പറഞ്ഞു.
വഖഫ് ബില്ലിന് ലോക്‌സഭയില്‍ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു.വഖഫ് ബില്ലിന് ലോക്‌സഭയില്‍ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അവകാശം നല്‍കണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി.