ഓഹരി വിപണി ഉണർവോടെ വ്യപാരം തുടങ്ങി
ഓഹരി വിപണി ഉണർവോടെ വ്യപാരം തുടങ്ങി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 380 പോയിന്റ് ഉയര്‍ന്ന് 50,180 പോയിന്റ് രേഖപ്പെടുത്തി (0.8 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,850 പോയിന്റിന് മുകളില്‍ ഇടപാടുകള്‍ നടത്തുകയാണ്.
ഇന്ന് ബജാജ് ഫൈനാന്‍സ്, ഓഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സില്‍ കാര്യമായി മുന്നേറുന്നത്. ബജാജ് ഫൈനാന്‍സ് ഓഹരികള്‍ 2 ശതമാനത്തില്‍ മുകളിലാണ് കുതിക്കുന്നതും. മറുഭാഗത്ത് ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, എച്ച്‌സിഎല്‍ ടെക്‌നോളീസ് സ്‌റ്റോക്കുകള്‍ നഷ്ടത്തിലും ഇന്ന് ചുവടുറപ്പിക്കുന്നു. ബെഞ്ച്മാര്‍ക്ക് സൂചികകളെ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ പിന്നിലാക്കുന്നുണ്ട്. രാവിലെ നിഫ്റ്റി മിഡ്ക്യാപ് ഫിഫ്റ്റി 1.46 ശതമാനവും സ്‌മോള്‍ക്യാപ് 1.56 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി