ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. നിലവില്‍ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിന്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തരമായി വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട ആലോചന തെരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവൂ എന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, ഇപ്പോള്‍ അതിനു സാധിക്കാത്ത അവസ്ഥയാണ്. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.