മുഖാകൃതി സംബന്ധിച്ച സമഗ്ര ചികിത്സകള്‍ക്കായി സ്റ്റാര്‍കെയറില്‍ സമഗ്ര ചികിത്സാകേന്ദ്രം
 


കോഴിക്കോട്: ജന്മനാലോ അപകടങ്ങള്‍ മുഖേനയോ ഒരാളുടെ മുഖത്തിന്റെ ആകൃതിയില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ അത് പരിഹരിക്കുന്നതിനായുള്ള ചികിത്സകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ സമഗ്രചികിത്സാ കേന്ദ്രം 'ലാഡെന്റ് റീജിയണല്‍ സെന്റ്റര്‍ ഫോര്‍ ക്രേനിയോഫേഷ്യല്‍ സര്‍ജറി' വിഭാഗത്തിനു തുടക്കമായി.മുറിച്ചുണ്ടും മുറിഅണ്ണാക്കും ഉള്‍പ്പെടെ അപകടം മൂലമോ ജന്മനാലോ സംഭവിക്കുന്ന അവസ്ഥകള്‍ക് എല്ലാം ഒരു കുടക്കീഴില് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

മുഖത്ത് കേടുപാടു സംഭവിക്കുകയോ ആകൃതി മാറ്റം വരുകയോ ചെയ്ത  ഭാഗത്തിന്റെ രൂപം തിരിച്ചുപിടിക്കുന്നതോടൊപ്പം തന്നെ പൂര്‍്ണ്ണമായ പ്രവര്‍്ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യാന്‍ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിനായാണ് പ്രത്യേക സമഗ്ര വിഭാഗം തന്നെ ആരംഭിക്കുന്നതെന്ന് സ്റ്റാര്‍ കെയര്‍ ഫൗണ്ടര്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു. സെന്റര്‍ ലോഗോ പ്രകാശനം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ടും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലൈജു അബ്ദുള്ളയും ചേര്‍ന്ന് നിര്‍വഹിച്ചു. അത്യാധുനിക ചികിത്സകളെ കോര്‍ത്തിണക്കി ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സ്റ്റാര്‍കെയര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സിഇഒ സത്യ പറഞ്ഞു.

ഡോ. ലൈജു അബ്ദുല്ല നേതൃത്വം നല്‍കുന്ന ലാഡെന്റ് റീജിയണല്‍ സെന്റ്റര്‍ ഫോര്‍ ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരായ ഡോ. നിഖില്‍ ഗോവിന്ദന്‍്, ഡോ ആന്‍സണ്‍ ഡോ. മുഹമ്മദലി, ഡോ. മനുമാത്യു തുടങ്ങിയവരുടെ സേവനവും ലഭ്യമാണ്.

ക്രേനിയോസിനോസ്റ്റോസിസ് അഥവാ തലയോട്ടിയുടെ രൂപമാറ്റം, മുഖത്തെ പരിക്കുകള് മൂലമുണ്ടാകുന്ന ആകൃതി വ്യത്യാസം, താടിയെല്ലുകളുടെ സന്ധി മാറ്റിവയ്ക്കല്‍,  ത്രീഡി പ്രിന്റിംഗ്, കോസ്‌മെറ്റിക് ഇംപ്ലാന്റ്, ബട്ടക്‌സ് ഫില്ലറുകള്‍ തുടങ്ങിയ കുത്തിവയ്പുകള്‍  എന്നിങ്ങനെയുള്ള ചികിത്സകളെല്ലാം സെന്റ്ററില്‍ ലഭ്യമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media