മഹാരാഷ്ട്ര കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു


മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം.10 രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ മറ്റൊരു രോഗിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 
17 രോഗികളെ പ്രവേശിപ്പിച്ച കൊവിഡ്-19 വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശേഷിക്കുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ രാജേന്ദ്ര ഭോസ്ലെ പറഞ്ഞു.

പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ്. തീ മറ്റ് വാര്‍ഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media