കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ മധ്യവസ്‌ക കൊല്ലപ്പെട്ടു. സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ നിന്ന് താഴെക്കെറിഞ്ഞതായി കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി മൊഴി നല്‍കി. തുടര്‍ന്ന് കസബ പൊലിസ് ഇയാളുമായി തെളിവെടുപ്പ് നടത്തുകയാണ്.
ഇക്കഴിഞ്ഞ 7നാണ് സൈനബയെ കാണാതായത്. അന്ന് കാറില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. സൈനബയുടെ കൊലപാതകത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കി. സ്വര്‍ണാഭരണം കവരാന്‍ കൊല നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.