തലസ്ഥാനത്തെ ഗുണ്ടകള്‍ക്ക് പൂട്ടിടാന്‍ പൊലീസ്; 1200 റെയ്ഡ് 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍, 68 ലഹരിമരുന്ന് കേസ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ നടപടിയുമായി പൊലീസ്. 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്.