രാജ്യത്ത് പുതിയതായി 41,157 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് പുതിയതായി 41,157 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 518 പേർ രോഗം ബാധിച്ചു മരിച്ചു
ഡൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നാൽപ്പതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിനിടെ 42,004 പേർ രോഗമുക്തരായി. 518 മരണം കൂടി രോഗം ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചുള്ള കൊവിഡ് മരണം 4,13,609 ആയി.
നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിൽ ഇതുവരെ 40,49,31,715 ഡോസ് വാക്സീനാണ് നൽകിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്സീൻ വിതരണം ചെയ്തു. അതേസമയം, സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്സീൻ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.