തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പ്രാദേശിക അവധി
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.ചരിത്രപ്രസിദ്ധമായ പൊങ്കല 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കല അനുവദിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി.