പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു
 


സുല്‍ത്താന്‍ ബത്തേരി: വയനാട് പുല്‍പ്പള്ളി ദേവര്‍ഗദ്ധയില്‍ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുല്‍പ്പള്ളി നഗരത്തോട് ചേര്‍ന്ന ഏരിയപ്പള്ളിയില്‍ രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അര്‍ധരാത്രിയില്‍ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുല്‍പ്പള്ളിയിലെ കാപ്പി സെറ്റ്, ദേവര്‍ഗദ്ദ മേഖലയില്‍ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ്  പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദേവര്‍ഗദ്ധയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാടപ്പള്ളി കുന്നില്‍ കാലിനു പരിക്കേറ്റ ഒരു കടുവയെ ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. ഇവിടെയും നിരീക്ഷണം തുടരുകയാണ്. 

കര്‍ണാടകയിലെ വനമേഖലയില്‍  ഇന്നലെ ഒരു കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍, മാരനെ ആക്രമിച്ച മേഖലയിലെ കേരള വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ കടുവയുമായി ഇതിന് സാമ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.  ഇതിനിടയാണ് പുല്‍പ്പള്ളി നഗരത്തിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഏരിയ പള്ളിയിലും കടുവയെത്തിയത്. ദേവര്‍ഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റേതെങ്കിലും കടുവയാണോ എന്ന് വ്യക്തമായിട്ടില്ല.കടുവയെ കണ്ട പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിനു സമീപത്ത് കടുവാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ദേവര്‍ഗദ്ദയില്‍ ഇറങ്ങിയ കടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതും കൂടുവെച്ച് പിടികൂടുന്നതും പരാജയപ്പെട്ടാല്‍ മയക്കുവെടിവെക്കാന്‍ ആണ് തീരുമാനം. കടുവ കേരള വനംവകുപ്പിന്റെ ലിസ്റ്റിലുള്ളത് അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media