യുഡിഎഫ് വന്നാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ്‌യാത്ര ക്ഷേമ പെന്‍ഷന്‍ 3000 രൂപ; ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ അഞ്ചിന പ്രഖ്യാപനം
 



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകള്‍ക്കെല്ലാം കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കല്‍ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതാണ് മൂന്നാം ഗ്യാരണ്ടി. യുവജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്നതാണ് രാഹുല്‍ പ്രഖ്യാപിച്ച നാലാമത്തെ ഗ്യാരണ്ടി. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നതാണ് അഞ്ചാമത്തെ ഉറപ്പ്.  യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് രാഹുലിന്റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തലുകള്‍.

മോദി സര്‍ക്കാരിനെയും പിണറായി സര്‍ക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പുതുയു?ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുല്‍ പ്രസം?ഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സി പി എം- ബി ജെ പി കൂട്ടുകെട്ടാണെന്നും പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദിയാണ് നിയന്ത്രിക്കുന്നത്. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇഡി അനങ്ങുന്നില്ല എന്ന ചോദ്യവും രാഹുല്‍ ഉയര്‍ത്തി. തന്നെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ സിജെപിയാണുള്ളത്. സി പി എം -  ബി ജെ പി കൂട്ടുകെട്ടാണ്. സി പി എമ്മും ബി ജെ പിയും യു ഡി എഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സര്‍ക്കാരിനുള്ളത്? തൊഴിലാളി താല്‍പ്പര്യം ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. സര്‍ക്കാരിന് കോര്‍പറേറ്റ് സ്വഭാവമാണുള്ളതെന്നും കോര്‍പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സി പി എം പേരു മാറ്റണമെന്നും സമാപന സമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

uauhuh

Leave a reply

Social Media