തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വ്യത്യയങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവില വില കുറയാന്‍ കാരണമായത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43360 രൂപയായി. ഇന്നലെ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്ന പവന് 44000 രൂപയായിരുന്നു.
സ്വിറ്റ്‌സര്‍ലന്റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യന്‍ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു.
കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയിലെ ബാങ്കുകളായ സിലിക്കണ്‍ വാലിയും സിഗ്‌നേച്ചര്‍ ബാങ്കും തകര്‍ന്നിരുന്നു. ഇതിനു പുറകെ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയില്‍ ആശങ്ക തീര്‍ത്തു. ഇതോടെ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിവന്നു. ഇത് സ്വര്ണവിലയെ കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസഥാനത്ത് സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 50 രൂപ കുറഞ്ഞു. വിപണി വില 4520 രൂപയാണ്.