ആദായ നികുതി ഘടനയില്‍ മാറ്റം: മൂന്നുലക്ഷം രൂപവരെ നികുതിയില്ല
 



ദില്ലി: മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റം. പുതിയ ടാക്‌സ് സമ്പ്രദായത്തില്‍ മൂന്നുലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതല്‍ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതല്‍ 10 ലക്ഷം വരെ 10% നികുതി. 10 മുതല്‍ 12 ലക്ഷം വരെ 15% നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷം മുതല്‍ വരുമാനമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി.

പുതിയ സ്‌കീമില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50,000ത്തില്‍നിന്ന് 75,000 ആക്കി ഉയര്‍ത്തി. ടി ഡി എസ് സംവിധാനം ലളിമാക്കുമെന്നും പ്രഖ്യാപനം. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചു. മധ്യവര്‍ഗത്തെ സഹായിക്കാന്‍ ആദായ നികുതി പരിഷ്‌കാരം. മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി. സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് ഒഴിവാക്കി.

ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നിയമനടപടിയില്ല. ഫാമിലി പെന്‍ഷന്‍കാര്‍ക്ക് ഡിഡക്ഷന്‍ 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പ്പറേറ്റ് നികുതി കുറച്ചു. വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കുമെന്ന് ധ?നമന്ത്രി നിര്‍മലാ സീതാരാമന്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media