ആര്‍ബിഐ ധനനയം; പലിശ നിരക്കുകളില്‍ മാറ്റമില്ല
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് ആര്‍ബിഐ. റിപോ , റിവേഴ്‌സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. നാല് ശതമാനമാണ് റിപോ നിരക്ക്. റിവേഴ്‌സ് റിപോ നിരക്ക് 4.5 ശതമാനവും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആര്‍ബി അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ല എന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായ ആറാം തവണയാണ് പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ നിലനിര്‍ത്തുന്നത്.
അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുത്താത്തത് നിലവില്‍ ഭവന വായ്പ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് സഹായകരമാകും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഭവനവായ്പയുടെ പലിശ നിരക്ക്. ഇത് നിലവില്‍ ഹോം ലോണ്‍ ഉള്ളവര്‍ക്ക് ഗുണകരമാണ്. കുറഞ്ഞ പലിശനിരക്ക് തുടരുന്നത് എല്ലാ റീട്ടെയ്ല്‍ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്കും ഗുണകരമാണ്.
. സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനത്തില്‍ നിന്ന് ആര്‍ബിഐ 9.5 ശതമാനമായി കുറച്ചു. ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ ധന സഹായം തുടരും. 50 കോടി രൂപ വരെ വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.