ടാറ്റയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇതുമായി ബന്ധപ്പെട്ട് ധാരണ പത്രത്തില്‍ ഒപ്പുവച്ചു.
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കൾക്ക് വാണിജ്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം ഒരുക്കി ടാറ്റ മോട്ടോഴ്‌സ്. ഇതിനായി അനുയോജ്യമായ സാമ്പത്തിക പദ്ധതി ഒരുക്കുകയാണ് ടാറ്റയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ധാരണ പത്രത്തില്‍ ഒപ്പുവച്ചു. വാഹനം എടുക്കാന്‍ ഏളുപ്പത്തിലും വേഗത്തിലുമുള്ള വായ്പ പദ്ധതിയാണിത്. എസ്ബിഐയുടെ കോണ്‍ടാക്റ്റ് ലെസ് ലെന്‍ഡിംഗ് പ്ലാറ്റഫോം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വായ്പ സൗകര്യം അനുവദിക്കുന്നത്. ഇതു പ്രകാരം കുറഞ്ഞ സമയത്തിനുള്ളില്‍ വായ്പകള്‍ക്ക് അംഗീകാരം നല്‍കും. വായ്പകളുടെ സുതാര്യത ഉറപ്പുവരുത്തുന്ന സംവിധാനമാണിതെന്നും ടാറ്റ മോട്ടേഴ്‌സ് വ്യക്തമാക്കി.
വാണിജ്യ വാഹനങ്ങളുടെ വില്‍പന 2018 മുതല്‍ കുറഞ്ഞുവരികയാണ്. ട്രക്കുകളുടെ ഭാരം വഹിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്ന ആക്സില്‍ മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. പുതിയ പങ്കാളിത്തത്തോടെ വില്‍പ്പനയില്‍ ഉണർവ് ഉണ്ടാകുമെന്നു ടാറ്റ മോട്ടോർ ഗ്രൂപ്പ് അവകാശപ്പെട്ടു .