കുഞ്ഞിനെ അമ്മയ്ക്ക് നല്‍കണം എന്നതാണ് പാര്‍ട്ടി നിലപാട്; ആനാവൂര്‍ നാഗപ്പന്‍
ദത്ത് വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ അമ്മയ്ക്ക് നല്‍കണം എന്നതാണ് പാര്‍ട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഷിജു ഖാന് വീഴ്ച സംഭവിച്ചിട്ടില്ല. നിയമപ്രകാരമാണ് ഷിജു ഖാന്‍ കാര്യങ്ങള്‍ ചെയ്തത്. അനുപമയുടെ പരാതി നിയമപരമായി തീര്‍ക്കേണ്ട വിഷയമാണ്. അല്ലാതെ പാര്‍ട്ടിയില്‍ തീര്‍ക്കേണ്ട വിഷയമല്ല. ഷിജു ഖാനെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. കുഞ്ഞിന്റെ വിവരങ്ങള്‍ പത്രത്തില്‍ അടക്കം നല്‍കിയിരുന്നു.
നടപടി ക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ദത്ത് നടപടികള്‍ ഏഴ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഷിജുഖാനെതിരെ നടപടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് പറയുന്നത് മാധ്യമ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.