തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്, സ്റ്റീഫന്‍, കിളിമാനൂര്‍ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിപ്പോഴും ചികിത്സയില്‍ തുടരുകയാണ്. റോഡില്‍ സൈന്‍ ബോര്‍ഡില്ലാത്തതില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.