അപ്പാഷെ ആര്‍ടിആര്‍ 160 4v യെ വീണ്ടും പരിഷ്‌കരിച്ച് ടിവിഎസ്
150-160 സെഗ്മെന്റിലെ ടിവിഎസിന്റെ തുറുപ്പുചീട്ടാണ് ആര്‍ടിആര്‍ 160 4V (Apache rtr 160 4v). കൂടുതല്‍ കരുത്തും ഒപ്പം ഭാരവും കുറച്ച് അപ്പാഷെ ആര്‍ടിആര്‍ 160 4Vനെ നേരത്തെ കമ്പനി പരിഷ്‌കരിച്ചിരുന്നു. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം അപ്പാഷെ ആര്‍ടിആര്‍ 160 4Vനെ (Apache rtr 160 4v) വീണ്ടും പരിഷ്‌കരിച്ചിരിക്കുകയാണ് ടിവിഎസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്ലാമ്പാണ് അപ്പാഷെ ആര്‍ടിആര്‍ 160 4Vയില്‍ നല്‍കിയിരിക്കുന്നത് . ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലിനെക്കാള്‍ ഹെഡ്‌ലാംപ് ഫെയറിങ്ങിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. എന്നാല്‍, ആര്‍ടിആര്‍ ഡിസൈന്‍ ഭാഷ്യത്തിന് മാറ്റമില്ല. മാത്രമല്ല ഹെഡ്‌ലാംപിന്റെ നടുക്കായി ക്രമീകരിച്ചിരിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും പുതുമയാണ്.
200 സിസി എഞ്ചിനുള്ള അപ്പാച്ചെ ആര്‍ടിആര്‍ മോഡലിന് സമാനമായി റൈന്‍, അര്‍ബന്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4Vയുടെ മറ്റൊരു സവിശേഷത. മാത്രമല്ല ഇപ്പോള്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേര്‍ എല്‍സിഡി ഡിസ്‌പ്ലേയില്‍ ഉണ്ട്. ടിവിഎസിന്റെ സ്മാര്‍ട്ട് എക്‌സ് കണക്റ്റ് ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് മറ്റൊരു പ്രത്യേകത. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ അപ്പാഷെ ആര്‍ടിആര്‍ 160 4V വാങ്ങാം.17.63 ബിഎച്ച്പി പവറും 14.73 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160 4Vന്റെ ഹൃദയം.