കേന്ദ്ര ബജറ്റ് കടലാസ് രഹിതം
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം
ദില്ലി: ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് കേന്ദ്രം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായിരിക്കും.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ബജറ്റ് രേഖകള്‍ അച്ചടിയ്ക്കാത്തത് എന്ന പ്രത്യേകതയുമുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നും ഇതിന് സര്‍ക്കാരിന് അനുമതി ലഭിച്ചിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ പ്രിന്റിങ് പ്രസില്‍ 100 പേരെങ്കിലും സമയം ചെലവഴിയ്ക്കുന്നത് ഒഴിവാക്കാനും നടപടി സഹായകരമാകും. അതേസമയം എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബജറ്റ് സോഫ്റ്റ് കോപ്പി ലഭ്യമാക്കും.
എല്ലാത്തവണയും എന്നതു പോലെ ഇത്തവണയും നികുതി ഇളവുകളിലേയ്ക്ക് ഇത്തവണയും മദ്ധ്യവര്‍ഗക്കാരും ഇടത്തരക്കാരും ഉറ്റ് നോക്കുന്നുണ്ട്. ആദായ നികുതി റിട്ടേണ്‍ പയല്‍ ചെയ്യേണ്ട പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയേക്കും എന്നതാണ് പ്രധാന സൂചനകളില്‍ ഒന്ന്. ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവിധ നികുതി സ്ലാബുകളിലും മാറ്റം പ്രതീക്ഷിയ്ക്കാം. താങ്ങാനാവുന്ന വിലയില്‍ പാര്‍പ്പിട ലഭ്യത ഉറപ്പാക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതിനും സഹായകരമായ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ വിഹിതവും പ്രഖ്യാപനങ്ങളും ശ്രദ്ധയാകര്‍ഷിയ്ക്കും.
റീട്ടെയ്ല്‍ നിക്ഷേപകരാണ് ഏറെ ബജറ്റ് പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്ന മറ്റൊരു വിഭാഗം. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കാന്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ ഒറ്റ വര്‍ഷം 1 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഈ രംഗത്തും ഇളവുകള്‍ക്കിടയുണ്ടെന്ന് പ്രതീക്ഷിയ്ക്കുന്നവരും ഒട്ടേറെ