തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെന്‍ട്രലില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂര്‍
ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
2. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ഞായറാഴ്ച റദ്ദാക്കി.
3. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി
ട്രെയിന്‍ സമയം, സ്റ്റേഷന്‍ മാറ്റം
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍- കൊച്ചുവേളി ട്രെയിന്‍ നേമം വരെയെ സര്‍വീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം - ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്നാകും പുറപ്പെടുക.