കേരളത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ്; കൂടിയത് 31 ശതമാനം
തിരുവനന്തപുരം: ജിഎസ്ടിയില്‍ (ചരക്ക് സേവന നികുതി) കേരളത്തിന്റെ വരുമാനം ഓഗസ്റ്റ് മാസത്തില്‍ 1,612 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെക്കാള്‍ 31 ശതമാനമാണ് വര്‍ധന.
സമാന കാലയളവിലെ രാജ്യത്തെ ആകെ നികുതി വരവിലെ വര്‍ധന 30 ശതമാനമാണ്. എന്നാല്‍ ജൂലൈ മാസത്തെക്കാള്‍ ജിഎസ്ടി വരുമാനത്തില്‍ ഓഗസ്റ്റില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 2021 ജൂലൈയില്‍ ജിഎസ്ടി ഇനത്തില്‍ 1,675 കോടി രൂപ സര്‍ക്കാരിലേക്ക് എത്തിയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച വരുമാനം ലഭിച്ചത് ഏപ്രില്‍ മാസത്തിലാണ്. 2,285.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ ലഭിച്ചത്. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായതാണ് ജിഎസ്ടി വരുമാനം ഉയരാന്‍ ഇടയാക്കിയതിന് കാരണം