ഹെല്‍മെറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിന് പെറ്റിക്കേസ് ചുമത്തിയ എസ്ഐക്ക് സ്ഥലം മാറ്റവും എതിരേ വകുപ്പു തല അന്വേഷണവും
 



തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്‌ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്‌ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധിന്റെ പരാതിയിലാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ വച്ച് എസ്‌ഐ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്‌ഐ നേതാവ് നിധിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേട്ട പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്. പിന്നാലെ ഇന്നലെ രാത്രിയോടെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറി നില്‍ക്കാന്‍ എസ്‌ഐ അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എസ്‌ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവര്‍ മിഥുന്‍ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ് ഐക്കെതിയായ നടപടിയില്‍ സേനയില്‍ വ്യാപക അമര്‍ഷമാണ് ഉയരുന്നത്. 
അതേസമയം, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, എഫ്‌ഐആറില്‍ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുടെ പേരുകളില്ല. ചൊവ്വാഴ്ച രാത്രി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രസിദ്ധീകരിച്ചത് ഇന്ന് ഉച്ചയക്കാണ്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media