ബിറ്റ്‌കോയിന്‍ മൂല്യം സർവകാല റെക്കോർഡിലേക്ക്
ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. ബുധനാഴ്ച്ച 50,000 ഡോളര്‍ നിലവാരം പിന്നിട്ട ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ വ്യാഴാഴ്ച്ച 52,202.50 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് ആയി . ഇന്ന് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം. ടെസ്‌ലയും മാസ്റ്റര്‍കാര്‍ഡ്, ബിഎന്‍വൈ മെലണ്‍ മുതലായ ധനകാര്യ സ്ഥാപനങ്ങളും ബിറ്റ്‌കോയിന്‍ അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു മുഖ്യധാരാ നിക്ഷേപകരും ലോകത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സിയില്‍ പണമിറക്കാനുള്ള ആലോചനയിലാണ്. നിലവില്‍ 900 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യമുണ്ട് ബിറ്റ്‌കോയിന്.
2020 മാര്‍ച്ചിന് ശേഷം ബിറ്റ്‌കോയിന്റെ മൂല്യം എട്ടു മടങ്ങാണ് ഇതുവരെ വര്‍ധിച്ചിരിക്കുന്നത്. സെപ്തംബറിന് ശേഷം 700 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യം ചേര്‍ക്കാന്‍ ക്രിപ്‌റ്റോകറന്‍സിക്കായി. ഇതേസമയം, വന്‍കിട കമ്പനികളില്‍ നിന്നും കിട്ടിയ 11 ബില്യണ്‍ ഡോളറിന്‌റെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോകറന്‍സി കുറിക്കുന്ന അതിശയകരമായ കുതിപ്പ് സാമ്പത്തിക വിദഗ്ദ്ധർ വളരെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. .