ബീഹാറിൽ കോവിഡ് കുറയുന്നു, പുതിയതിൽ 102 രോഗികൾ മാത്രം ; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
ബീഹാറിൽ കോവിഡ് കുറയുന്നു, പുതിയതിൽ 102 രോഗികൾ മാത്രം ; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി ബിഹാർ സർക്കാർ. കടകൾ, ഷോപ്പിങ് മാളുകൾ, പാര്‍ക്കുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം സാധാരണ പോലെ തുറക്കാമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. എല്ലാ വിധത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിനോദ, കായിക പരിപാടികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
ഇതിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. പരീക്ഷകൾ നടത്താനും അനുമതിയുണ്ട്. സിനിമ തിയറ്ററുകൾ, ക്ലബുകള്‍, ജിം, സ്വിമ്മിങ് പൂൾ, ഭക്ഷണ ശാലകൾ എന്നിവയിൽ 50 ശതമാനം ആൾക്കാരെ പ്രവേശിപ്പിക്കാം.
സംസ്ഥാനത്ത് നിലവിൽ 102 പേർ മാത്രമാണു കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ആകെ 7,15,853 പേർ രോഗമുക്തി നേടി, മരിച്ചവർ 9,650. രാജ്യത്താകെയുള്ള കണക്കെടുത്താൽ ബുധനാഴ്ച 37,593 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 3,22,327 പേർ ചികിത്സയിലുണ്ട്.