മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
മില്‍മ 18 ലക്ഷം രൂപ നല്‍കി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ, വാക്‌സിന്‍ചലഞ്ച് നിധിയിലേക്ക് മലബാര്‍ മില്‍മ 18 ലക്ഷം രൂപ സംഭാവന നല്‍കി. മലബാര്‍ മില്‍മയുടെ വിഹിതമായി 15ലക്ഷം രൂപയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ വിഹിതമായ മൂന്ന് ലക്ഷം രൂപയും മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണിയുടെ ഒരു മാസത്തെ ഹോണറേറിയമായ 26,250 രൂപയും ഉള്‍പ്പെടെ മൊത്തം 18,26,250 രൂപയാണ് നല്‍കിയത്. പ്രസ്തുത തുകയുടെ ചെക്ക് ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണിക്ക് ചെയര്‍മാന്‍ കെ.എസ്.മണി കൈമാറി