ടിപ്പു സുല്‍ത്താന്റെ വാള്‍ വിറ്റുപോയത് 143 കോടി രൂപയ്ക്ക്
 


ദില്ലി: മുന്‍ മൈസൂരു ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റുപോയത് വന്‍തുകയ്ക്ക്. 14 ദശലക്ഷം പൗണ്ട് അതായത് 140 കോടി രൂപയ്ക്കാണ് വാള്‍ വിറ്റത്. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോണ്‍ഹാംസാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഏഴിരട്ടി വില വാളിനു ലഭിച്ചെന്ന് ബോണ്‍ഹാംസ് അറിയിച്ചു.ടിപ്പുവിന്റെ കൊട്ടാരത്തിലെ സ്വകാര്യമുറിയില്‍ നിന്നാണ് ഈ വാള്‍ കണ്ടെത്തിയത്. വാളിന്റെ ''വളരെ അപൂര്‍വമായ കാലിഗ്രാഫിക് ഹില്‍റ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യന്‍ നിര്‍മ്മാണത്തിന്റെ ഒരു മാസ്റ്റര്‍പീസ് ആണെന്ന് ബോണ്‍ഹാംസ് വ്യക്തമാക്കി.

''ഈ വാളിന് അസാധാരണമായ ഒരു ചരിത്രമുണ്ട്. സമാനതകളില്ലാത്ത കരകൗശല വിരുതും ഇതില്‍ കാണാം''. സ്വര്‍ണപ്പിടിയുള്ള ഈ വാളിന്റെ നീളം 100 സെന്റിമീറ്ററാണ്. വാള്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോണ്‍ഹാംസിലെ ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് ഗ്രൂപ്പ് മേധാവി നിമ സാഗര്‍ച്ചിയെ ഉദ്ധരിച്ച് സിഎന്‍എന്‍ പ്രസ്താവനയില്‍ പറഞ്ഞു. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന ഡേവിഡ് ബെയര്‍ഡാണ് വാള്‍ കൈവശം വച്ചിരുന്നത്.പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂരു ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. മൈസൂര്‍ കടുവ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന ശത്രുവായിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media