പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍പാപ്പയുടെ വസതിയായ വത്തിക്കാന്‍ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഇന്ത്യന്‍ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അരമണിക്കൂര്‍ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാര്‍പാപ്പയോട് വിശദീകരിച്ചു. കൊവിഡില്‍ ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിര്‍മാര്‍ജനവും ഇരുവരും ചര്‍ച്ച ചെയ്തുവെന്നും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദര്‍ശനം നടത്തി. ഗാന്ധി ശില്പത്തില്‍ പൂക്കളര്‍പ്പിച്ച മോദി അവിടെ ഇന്ത്യന്‍ വംശജരുമായി സംസാരിച്ചു. ജി 20 ചര്‍ച്ചക്കിടെ വിവിധ രാഷ്ട്രതലവന്മാരുമായി മോദി പ്രത്യേകം ചര്‍ച്ച നടത്തും.
ജവഹര്‍നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്‌റാള്‍, എ.ബി.വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെന്റ്പീറ്റേഴ്‌സ് ബസലിക്കയ്ക്കയുടെ അടുത്തുള്ള വത്തിക്കാന്‍ പാലസിലാണ് മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ച. അരമണിക്കൂര്‍ ആണ് കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചതെങ്കിലും ഇതിനോടകം ഒരു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു.
ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണ് കൂടിക്കാഴ്ചയ്ക്കുള്ളത്. ഇന്ത്യയിലെ സാമുദായിക വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കൂടിക്കാഴ്ച കൂടുതല്‍ ശ്രദ്ധേയമാക്കും. മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഐക്യത്തിന്റെ സന്ദേശം നല്‍കാനാകും മോദി ശ്രമിക്കുക. ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹം പ്രതീക്ഷയോടെ മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ചയെ കാണുന്നത്. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മോദി ഇന്ത്യ സന്ദര്‍ശനത്തിന് ക്ഷണിക്കുമെന്ന സൂചനയുണ്ട്. മുമ്പ് ബംഗ്‌ളാദേശ് സന്ദരശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ.ബി.വാജ് പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാര്‍പ്പാപ്പക്ക് നല്‍കിയത്.