രാജ്യത്തെ പുതിയ നിയമനിര്‍മാണങ്ങളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്
ദില്ലി:രാജ്യത്തെ പുതിയ നിയമനിര്‍മാണങ്ങളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പുതിയ നിയമങ്ങളില്‍ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. നിയമം നിര്‍മിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നതിലും വ്യക്തതയില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടമാണെന്ന്് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. രമണ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ ശക്തമായി വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു.