റിപ്പബ്ലിക് ദിനത്തില്‍ കശ്മീരില്‍ മൊബൈല്‍ 
ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി 


ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു-കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. കശ്മീര്‍ താഴ്‌വരയില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടു. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ കരുതിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
മൊബൈല്‍ഫോണില്‍ കോളുകള്‍ വിളിക്കാം, തടസ്സമില്ല. വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി തുടങ്ങിയത്.

2005ല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഒരു സമ്മേളന വേദിയില്‍ ഭീകരവാദികള്‍ സ്‌ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെയാണ് -- വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ജനാധിപത്യ ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് നിരോധനമാണ് കശ്മീരില്‍ നടക്കുന്നതെന്ന് യുഎസ് ദിനപത്രം വാഷിങ്ടണ്‍ പോസ്റ്റ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നിയമനിര്‍മ്മാണത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ടു. 2020 ജനുവരിയില്‍ സുപ്രീംകോടതി ഇത് വിമര്‍ശിച്ചിരുന്നു. ദീര്‍ഘകാലത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു വിമര്‍ശനം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media