മദ്യ വില വീണ്ടും കൂട്ടിയേക്കും; എന്തു പ്രസന്ധി വന്നാലും ചോരുന്നത് മദ്യപാനിയുടെ കീശ
 



തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് 170 കോടി രൂപ നഷ്്ടമാകും.ഈ നഷ്ടം പരിഹരിക്കാന്‍ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് ബെവ്‌കോ എംഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്.മദ്യ വിതരണം പ്രതിസന്ധിയിലായതോടെ നികുതിയിത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി  രൂപയുടെ നഷ്ടമാണ് ബിവറേജസ് കോര്‍പ്പറേഷനുണ്ടയത്.

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ബിവറേജസ് കോര്‍പറേഷന്റെ  വില്‍പനശാലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണം.750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്.ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയിലൂടെയാണ്.സ്പിരിറ്റിന്റെ  വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു. 


പ്രതിമാസം 20 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്.ശരാശരി  ദിവസ ഉപഭോഗം 70000 കെയ്‌സാണ്.മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റിന്റെ വില ലിറ്റരിന് 74 രൂപയായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.മൂന്ന് മാസം മുമ്പ് ഇത്64 രൂപയായിരുന്നു. ഉത്പാദന ചെലവിന് ആനുപാതികമായി മദ്യവില ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്പിരിറ്റ് വില വര്‍ദ്ധന മൂലം ഉത്പാദനം ഡിസ്റ്റിലറികള്‍ നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media