ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം; പൊലീസ് കേസെടുത്തു



പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേര്‍ക്കെതിരെയാണ് നടപടി. എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്.

പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി മാറിയത്. അവശ്യസര്‍വ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയില്‍ സിപിഎമ്മിന്റെ പരിപാടി നടന്നത്. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സര്‍ക്കാര്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നു. പരിപാടിക്ക് വന്നവര്‍ മാലയിട്ട് മാറി നില്‍ക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media