സോളാര്‍ പാനല്‍ സ്ഥാപിയ്ക്കുന്നതിന് ധനസഹായം


കൊച്ചി: റൂഫ്‌ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ലോകബാങ്കുമായി ചേര്‍ന്ന് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് റൂഫ്‌ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നല്‍കും. എംഎസ്എംഇകള്‍ക്ക് റൂഫ്‌ടോപ് സോളാര്‍ നല്‍കുന്നതിലൂടെ വൈദ്യുതി ഉപഭോഗച്ചെലവ് ഗണ്യമായി കുറക്കാനാകും. ഇതാണ് പുതിയ പദ്ധതിയ്ക്ക് പിന്നില്‍. സൗരോര്‍ജ്ജ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിയ്ക്കാനും നടപടി സഹായകരമാകും

എം.എസ്.എം.ഇകള്‍ക്ക് അവരുടെ ഊര്‍ജ്ജ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞു. റൂഫ്‌ടോപ് ഉപയോഗിച്ച് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതില്‍ കൂടുതല്‍ എംഎസ്എംഇകള്‍ മുന്നോട്ട് വന്നേക്കും എന്നാണ് പ്രതീക്ഷ. ഊര്‍ജ്ജ ഉപഭോഗത്തില്‍ വലിയ തുക എംഎസ്എംഇകള്‍ അടയ്ക്കുന്നുണ്ട്. ഇത് മൊത്തം ഉല്‍പാദനച്ചെലവിന്റെ അഞ്ചിലൊന്നായി കണക്കാക്കുന്നു. കേന്ദ്രമന്ത്രാലയം ലോകബാങ്കുമായി പ്രവര്‍ത്തിച്ച് ക്രെഡിറ്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണ് എംഎസ്എംഇകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനായി 625 ദശലക്ഷം ഡോളര്‍ ലോകബാങ്കില്‍ നിന്ന് എസ്ബിഐക്ക് വായ്പ ലഭിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്ന് 16 ജിഗാവാട്ട് സോളാര്‍ റൂഫ് ടോപ്പുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2022 അവസാനത്തോടെ ഇന്ത്യ 175 ജിഗാവാട്ട് ശേഷി ലക്ഷ്യമിടുന്നു, അതില്‍ 40 ജിഗാവാട്ട് എംഎസ്എംഇ സോളാര്‍ റൂഫ് ടൂപ്പ് പദ്ധതികളിലൂടെയാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media