ലോക രാജ്യങ്ങളുടെ സംഗമവേദി; ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആഘോഷത്തിന് ഇന്ന് കൊടിയേറും
ദുബായ് : ലോകരാജ്യങ്ങളുടെ സംഗമ വേദിയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആഘോഷത്തിന് ഇന്നു കൊടിയേറുന്നു. എക്‌സ്‌പോയില്‍ ഇനിയുള്ള 6 മാസം സന്ദര്‍ശകര്‍ക്ക് 'സംസ്ഥാനങ്ങളിലൂടെ' ഉല്ലാസയാത്ര നടത്താം. 4 നിലകളിലൊരുങ്ങിയ മെഗാ ഇന്ത്യയിലെ അറിവുകളുടെ ലോകത്തിന് ബഹിരാകാശത്തോളം ഉയരം.
ദുബായ് എക്‌സ്‌പോ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു.ചരിത്രം മുതല്‍ സൗരയൂഥം വരെ നേര്‍ക്കാഴ്ചകളാക്കി വിശ്വവേദിയില്‍ ഇന്ത്യ തിളങ്ങുന്നു.
കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാതിനിധ്യം ഉറപ്പാക്കിയ മേളയില്‍ കൂടുതല്‍ സംസ്ഥാനങ്ങളെ പ്രതീക്ഷിക്കാം. പവിലിയനില്‍ ഓരോ സംസ്ഥാനത്തിനും ഒന്നു മുതല്‍ 2 ആഴ്ചവരെ ലഭിക്കും. നിക്ഷേപ സാധ്യതകള്‍ പങ്കുവയ്ക്കാനും സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനും അവസരമുണ്ടാകും.