കണ്ണൂരില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറില്‍ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി.(car catches fire in kannur
ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചത്.കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ(26), ഭര്‍ത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായത് യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ്. അവര്‍ കാറിന് മുന്‍ സീറ്റില്‍ ഇരുന്നവരാണ്. പിന്നില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.