സഹാറ മരുഭൂമി മഞ്ഞുമൂടി
തണുത്തു വിറയ്ക്കുന്നു
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറ മരുഭൂമി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സഹാറ തണുത്തുറയുകയാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നിയേക്കും. എന്നാല്‍ അതാണ് പരമാര്‍ത്ഥം. സഹാറ മരുഭൂമി മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുഖമാണിത്. സഹാറ മരുഭൂമിയിലെ മഞ്ഞു വീഴ്ച ശാസ്ത്ര ലോകവും ഏറെ കൗതുകത്തോടെയാണ് കാണുന്നത്. വേനല്‍ കാലത്ത് 50 ഡിഗ്രി സെന്റീഗ്രേഡ് വരെ താപനില അനുഭവപ്പെടുന്ന ഒരു പ്രദേശം എങ്ങനെ മഞ്ഞു മൂടിയെന്നതിന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ പ്രതിഭാസം ലോകത്തിലെ മറ്റ് മരുഭൂമികളും ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് മേരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സുമാന്ത് നിഗം പറയുന്നത്.
സഹാര മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അള്‍ജീരിയന്‍ പട്ടണമായ ഐന്‍ സെഫ്രമയില്‍ മൈനസ് 36 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഈ കാലാവസ്ഥ വരും വര്‍ഷങ്ങളിലും തുടരുകയാണെങ്കില്‍ സഹാറ മരുഭൂമി പച്ചയായി മാറാന്‍ അധിക കാലം വേണ്ടിവരില്ല എന്നാണ് വിദഗ്ധാഭിപ്രായം.