അതി മനോഹരമായ ഭൂമി, സമ്പന്നത, രുചികരമായ ഭക്ഷണങ്ങളുടെ പറുദീസ. ഇവകൊണ്ടെല്ലാം പ്രസിദ്ധമായ രാജ്യമാണ് ഇറ്റലി. ഒരിക്കലെങ്കിലും ഇറ്റലിയില്‍ പോയി താമസമാക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണോ നിങ്ങള്‍? എങ്കില്‍, ഇറ്റലിയിലെ ഈ നാടിന് നിങ്ങളെ ആവശ്യമുണ്ട്.
ഇറ്റലിയിലെ കാലാബ്രിയയിലേക്കാണ് അധികൃതര്‍ ആളുകളെ ക്ഷണിക്കുന്നത്. വെറുതെയല്ല, അങ്ങോട്ട് മാറാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് 26 ലക്ഷം രൂപയും കിട്ടും. എന്നാല്‍, ചില കണ്ടീഷനുകളൊക്കെ ഉണ്ട്. അതൊക്കെ പാലിച്ചാല്‍ മാത്രമേ അങ്ങോട്ടുള്ള താമസക്കാര്യം ശരിയാകൂ. അതെന്തൊക്കെയാണ് എന്നല്ലേ?
അങ്ങോട്ട് മാറാന്‍ തയ്യാറാകുന്നവര്‍ എന്തെങ്കിലും ഒരു ചെറിയ ബിസിനസ് തുടങ്ങണം. അത് പുതിയ ബിസിനസാകാം. അല്ലെങ്കില്‍, അവിടെ നിലവില്‍ ഏതെങ്കിലും ജോലിക്ക് ആളുകളെ അന്വേഷിക്കുന്നുണ്ടെങ്കില്‍ ആ ഓഫര്‍ സ്വീകരിക്കുകയും ആവാം. അതുപോലെ 40 വയസിന് താഴെയുള്ളവരെ മാത്രമാണ് കാലാബ്രിയ അന്വേഷിക്കുന്നത്. അത് മാത്രമല്ല, നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം അങ്ങോട്ട് താമസം മാറണം.
ഇനി എന്തുകൊണ്ടാണ് കാലാബ്രിയയിലേക്ക് ആളുകളെ ഇങ്ങനെ ക്ഷണിക്കുന്നത് എന്നല്ലേ? അവിടെ വളരെ വേ?ഗത്തില്‍ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2021 -ലെ കണക്കുകള്‍ പ്രകാരം ഇവിടെ ആകെ ഉള്ളത് അയ്യായിരത്തില്‍ താഴെ ആളുകളാണ്. അധികം വൈകാതെ ഇവിടെ ജനങ്ങളില്ലാത്ത അവസ്ഥ വരുമോ എന്ന ഭയമാണ് അങ്ങോട്ട് ആളുകളെ ക്ഷണിക്കുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചത്.
ഹൈസ്പീഡ് ഇന്റര്‍നെറ്റും കോണ്‍ഫറന്‍സ് ഹാളുമടക്കം അവിടെയുള്ള സൗകര്യങ്ങള്‍ അങ്ങോട്ട് പോകുന്നവര്‍ക്ക് ഉപയോ?ഗപ്പെടുത്താം. പ്രാദേശിക ഇക്കോണമിയെ സഹായിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 26 ലക്ഷമാണ് അധികൃതര്‍ നല്‍കുക. പുതിയ ബിസിനസ് എന്തെങ്കിലും ഇതുകൊണ്ട് ആരംഭിക്കണം. മൂന്ന് വര്‍ഷത്തേക്കാണ് അവര്‍ക്ക് ഇവിടെ താമസിക്കാനാവുക.
L