ഒടുവില്‍ ഹൈക്കമാന്റും മുട്ടുകുത്തി; കണ്ണൂര് സുധാകരനു തന്നെ
 


ദില്ലി: ഒടുവില്‍ കണ്ണൂരിന്റെ പുലിക്കുട്ടി കെ.സുധാകരനു മുന്നില്‍ ഹൈക്കമാന്റും മുട്ടുടക്കി. കണ്ണൂര്‍ സീറ്റ് സുധാകരന് നല്‍കാന്‍ തീരുമാനമായെന്നാണ് വിവരം. പാര്‍ട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ടി.ഒ. മോഹഹനെ മാറ്റി സുധാകരന്റെ പേര് ഉടന്‍ പ്രഖ്യാപിക്കും.  ഒരാഴ്ച നീണ്ട രീഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ വിരാമം. കെ. സുധാകരന്റെ  ആട്ടക്കളിക്ക് പരിഹാരമായെങ്കിലും കെ.പിസിസിക്ക് ആശ്വസിക്കാന്‍ വകയില്ല.  സുധാകരന്  കണ്ണൂര്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ കോന്നിയില്‍ തനിക്കും സീറ്റ് നല്‍കണമെന്ന് ആവശ്യം അടൂര്‍ പ്രകാശ് കനപ്പിച്ചിരിക്കയാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിലെ സീറ്റു കലഹം അവസാനിക്കുന്നില്ല. 

കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വം പൊരുതി നേടിയ കെ സുധാകരന് വന്‍ സ്വീകരണം ഒരുക്കാനുള്ള  തയ്യാറെടുപ്പിലാണ് അനുയായികള്‍. ദില്ലിയില്‍ നിന്ന് നാളെ കണ്ണൂരില്‍ എത്തുന്ന സുധാകരന് വമ്പന്‍ സ്വീകരണമാണ് ഒരുക്കുന്നത്. എയര്‍പോര്‍ട്ട് മുതല്‍ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന.  

തനിക്ക് കണ്ണൂര്‍ സീറ്റ് നിഷേധിച്ച നടപടിയില്‍ കടുത്ത അതൃപ്തിയില്‍ തുടരുകയായിരുന്ന സുധാകരന്‍ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഒടുവില്‍ എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കുന്നതില്‍ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആന്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യര്‍ത്ഥിച്ചെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരരുതെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയില്‍ ചര്‍ച്ചയ്ക്കായി സുധാകരന്‍ ദില്ലിയിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയിലും എംപി മാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍, കെ സുധാകരന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്‍ഡില്‍ തീരുമാനമായെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് കെ സുധാകരന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും റദ്ദാക്കിയിട്ടുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media