വാക്സിന്‍ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും
ദില്ലി: കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ്പുരി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാന യാത്രയ്ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം രാജ്യാന്തര യാത്രകള്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് വേണമെന്ന നിബന്ധനയോട് ഇന്ത്യ എതിര്‍പ്പറിയിച്ചു. ഇത് വിവേചനപരമായ നടപടിയാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ജി7 രാജ്യങ്ങളുടെ യോഗത്തില്‍ വ്യക്തമാക്കി.