പാചക വാതക സിലിണ്ടറിന് വിലകൂട്ടി;
ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 26 രൂപ
കോഴിക്കോട്: പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്.