ആര്‍ബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ  രാവിലെ 11 മണിക്ക്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ  രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക്  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തുടക്കം കുറിക്കും. ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം, റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം എന്നിവയാണ് ഈ സംരംഭങ്ങള്‍.

റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും നല്‍കുന്ന സെക്യൂരിറ്റികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് ഇത് അവര്‍ക്ക് ഒരു പുതിയ വഴി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ  ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആര്‍ബിഐയില്‍ എളുപ്പത്തില്‍ തുറക്കാനും പരിപാലിക്കാനും കഴിയും.

റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവും ഉള്ള 'ഒരു രാജ്യം-ഒരു ഓംബുഡ്‌സ്മാന്‍' എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതിയുടെ മുഖ്യ പ്രമേയം. 

ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും ഒരൊറ്റ പോയിന്റ് ഓഫ് റഫറന്‍സ് ഉണ്ടായിരിക്കും. ഒരു ബഹുഭാഷാ ടോള്‍ ഫ്രീ നമ്പര്‍ പരാതികള്‍ പരിഹരിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സഹായത്തിനുമുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നല്‍കും. കേന്ദ്ര ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media