സിപിഎം മന്ത്രിമാരായി : കെ.കെ ശൈലജയ്ക്ക് സ്ഥാനമില്ല എം.ബി. രാജേഷ് സ്പീക്കര്‍
തിരുവനന്തപുരം:കെ.കെ. ശൈലജയെ ഒഴിവാക്കിയും എം.ബി. രാജേഷിനെ സ്പീക്കറാക്കിയും രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയൊഴിച്ച് സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങള്‍.
ആര്‍.ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതകള്‍ മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടാകും. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, വി.ശിവന്‍കുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാന്‍ എന്നിവരുള്‍പ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയും കെ.കെ ശൈലജയും ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രിമാരെ സിപിഐഎം പ്രഖ്യാപിച്ചത്. എല്ലാവരും പുതുമുഖങ്ങള്‍ എന്നിരിക്കെ, ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നാണ് സെക്രട്ടറിയറ്റ് വ്യക്തമാക്കുകയായിരുന്നു.
വീണാ ജോര്‍ജും ആര്‍.ബിന്ദുവും ആണ് സിപിഎം കളത്തിലിറക്കിയിരിക്കുന്ന വനിതാ മന്ത്രിമാര്‍. ആറന്മുളയില്‍ നിന്ന് രണ്ടാം ഊഴത്തിലും വിജയിച്ചുകയറിയ വീണാ ജോര്‍ജിന് സാമുദായിക പരിഗണന അടക്കം നല്‍കിക്കൊണ്ടാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്. കേരള വര്‍മ കോളജ് പ്രഫസര്‍ കൂടിയായ ആര്‍.ബിന്ദു ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.വി ഗോവിന്ദന്‍, പി. രാജീവ്, കെ രാധാകൃഷ്ണന്‍ കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മന്ത്രിസഭയിലേക്ക് എത്തുന്നത്. നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സ്പീക്കര്‍ സ്ഥാനമാണ് തൃത്താല എംഎല്‍എ എം.ബി. രാജേഷിന് നല്‍കിയിരിക്കുന്നത്.
നിപയെയും, കോവിഡ് മഹാമാരിയെയും പ്രതിരോധിച്ച് ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയത കെ.കെ ശൈലജയുടെ പേര് പട്ടികയില്‍ ഇല്ലാത്തതും സുപ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തില്‍ എഴുതിക്കുറിച്ച് കൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ യാണ് കെ.കെ ശൈലജ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 60963 ആയിരുന്നു ശൈലജയുടെ ഭൂരിപക്ഷം.