പട്ടം പറത്തുന്നതിനിടെ പറന്നുപോയി; 30 അടി ഉയരത്തില്‍ യുവാവ്; വിഡിയോ
ശ്രീലങ്കയില്‍ പട്ടം പറത്തുന്നതിനിടെ ശക്തമായ കാറ്റില്‍പ്പെട്ട് യുവാവ് പറന്നുപൊങ്ങി. നാദരസ മനോഹരന്‍ എന്ന യുവാവാണ് 30-40 അടി ഉയരത്തിലേക്ക് പറന്നുപൊങ്ങിയത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. അഞ്ച് പേര് ചേര്‍ന്ന് പറത്തുന്ന ഭീമന്‍ പട്ടമായിരുന്നു. പട്ടം ശക്തമായ കാറ്റിനെ തുടര്‍ന്ന് ഉയര്‍ന്ന് അനിയന്ത്രിതമായതോടെ പിന്നിലുണ്ടായിരുന്നവര്‍ പട്ടത്തിന്റെ കയറില്‍ നിന്ന് പിടിവിട്ടു. നാദരസ ഇതറിഞ്ഞിരുന്നില്ല. അങ്ങനെയാണ് കാറ്റിനൊപ്പം പറന്നുപൊങ്ങിയത്