ഇന്ത്യയ്ക്ക് ഫോർഡ് ഇന്ത്യയുടെ സഹായം
കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സഹായം പ്രഖ്യാപിച്ച് ഫോർഡ് ഇന്ത്യ. പ്രതിസന്ധി നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിനായി സഹായിക്കുന്നതിനായി 1.48 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിനും കമ്പനി ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കമ്പനി മറ്റ് കിറ്റുകൾക്കൊപ്പം സർജിക്കൽ മാസ്കുകൾ, എൻ 95 മാസ്കുകൾ എന്നിവയും വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഫോർഡ് മോട്ടോർ കമ്പനി ഫണ്ട് സംഭാവന ചെയ്ത ദുരിതാശ്വാസ സാമഗ്രികളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. "ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് ലഘൂകരിക്കാൻ ഫോർഡ് 5 ദശലക്ഷം ശസ്ത്രക്രിയാ മാസ്കുകളും 100 കെ എൻ 95 മാസ്കുകളും 5000 ത്തോളം ഗൗണുകളും സംഭാവന ചെയ്യുന്നു. ഇന്ത്യയിലും ബ്രസീലിലും കോവിഡ് -19 ആശ്വാസം നൽകുന്ന സംഘടനകളെ സഹായിക്കുന്നതിന് ഫോർഡ് ഫണ്ട് 200,000 ഡോളറും സംഭാവന ചെയ്യുന്നുണ്ട്.